കെ.എസ്.ആർ.ടി.സി.യിൽ കൂട്ടവിരമിക്കൽ; ഇനി താത്കാലികനിയമനത്തിന്റെ കാലം


1 min read
Read later
Print
Share

അഞ്ചുവർഷംകൊണ്ട് സ്ഥിരം ജീവനക്കാർ 18000 ആകും

പ്രതീകാത്മകചിത്രം | Mathrubhumi

കൊല്ലം: ഈ മാസം 31-ന് 526 പേർകൂടി വിരമിക്കുന്നതോടെ കെ.എസ്.ആർ.ടി.സി.യിൽ കൂടുതൽ എംപാനൽഡ് ജീവനക്കാർക്ക് നിയമനം ലഭിക്കും. സ്വിഫ്റ്റ് ബസുകളിലേക്കും കൂടുതൽപ്പേരെ നിയമിക്കാൻ നടപടി തുടങ്ങി.

ഏപ്രിൽ-മേയ് മാസങ്ങളിലാണ് കോർപ്പറേഷനിൽനിന്ന് കൂടുതൽപ്പേർ വിരമിക്കുന്നത്. മേയ് മാസത്തിൽ 550 പേരും ഏപ്രിലിൽ 150 പേരും വിരമിക്കുന്നുണ്ട്. ഈ വർഷം വിരമിച്ചവരിലധികവും ഡ്രൈവർമാരും കണ്ടക്ടർമാരും ഇൻസ്പെക്ടർമാരുമാണ്. ഇതുമൂലം സർവീസുകൾ മുടങ്ങാതിരിക്കാനാണ് നേരത്തേ കോർപ്പറേഷനിൽനിന്ന് പിരിച്ചുവിട്ട എംപാനൽഡ് ജീവനക്കാരെ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിൽ നിയമിക്കുന്നത്. സ്റ്റേഷൻമാസ്റ്റർമാർക്ക് സ്ഥാനക്കയറ്റം നൽകി ഇൻസ്പെക്ടർമാരായും നിയമിച്ചു.

സിറ്റി സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകളിലേക്ക് കൂടുതൽ വനിതകളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

താത്കാലികക്കാർക്ക് കുറഞ്ഞ ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ ഇല്ലാത്തതും കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.ക്ക് ശമ്പളയിനത്തിലുള്ള ബാധ്യത കുറയുമെന്നാണ് പ്രതീക്ഷ. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുമൂലം സർവീസ്‌ മുടങ്ങുന്നത്‌ ഒഴിവാക്കാൻ ജീവനക്കാരുടെ പുനർവിന്യാസവും നടത്തുന്നുണ്ട്‌. ഇത്‌ പൂർത്തിയായാൽ കൂടുതൽ ബസുകൾ ഓടിക്കാനും വരുമാനം ഉറപ്പാക്കാനും കഴിയുമെന്ന്‌ അധികൃതർ പറയുന്നു.

കോർപ്പറേഷനിൽ ഇപ്പോൾ ഇരുപത്തയ്യായിരത്തോളം സ്ഥിരം ജീവനക്കാരുണ്ട്. വിരമിക്കലിലൂടെ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറയും. 2026-ൽ സ്ഥിരം ജീവനക്കാരുടെ എണ്ണം ഇരുപതിനായിരത്തിൽ താഴെയാകും.

2028-ൽ ഇത് 18,000 ആകുമെന്നാണ് കണക്കാക്കുന്നത്. ഇതിനുശേഷം മാത്രമാകും കോർപ്പറേഷനിൽ സ്ഥിരം നിയമനങ്ങൾ ഉണ്ടാകുക.

Content Highlights: ksrtc, retirement, temporary period appointment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..