വിദ്യാർഥിനികളോടു മോശമായി പെരുമാറി; സി.പി.എം പ്രാദേശിക നേതാവായ അധ്യാപകന്‍ അറസ്റ്റില്‍


1 min read
Read later
Print
Share

ശ്രീജിത്ത്‌

അമ്പലപ്പുഴ : വിദ്യാർഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെ (47)യാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവുമാണ്.

അധ്യാപകപരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്.

സ്ഥാപനത്തിന്റെ മേലധികാരിയാണു പോലീസിൽ പരാതി നൽകിയത്. നാലു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Content Highlights: misbehaving with female students, the teacher who was the leader cpm was arrested

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..