പ്രതിഫലം വരും, പണം പിന്‍വലിക്കാനാകില്ല; പാര്‍ട് ടൈം ജോലി വാഗ്ദാനത്തിന് പിന്നില്‍ ചതിക്കുഴികളും


1 min read
Read later
Print
Share

ധാരാളം പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് െഫയ്‌സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

പ്രതീകാത്മകചിത്രം | Photo: canva.com

കൊല്ലം : പാർട്ട്‌ ടൈം ജോലി, ലക്ഷങ്ങൾ സമ്പാദിക്കാം എന്ന പേരിൽ കാണുന്ന പരസ്യങ്ങളിൽ മിക്കതും തട്ടിപ്പാണെന്ന് പോലീസിന്റെ മുന്നറിയിപ്പ്.

ഇത്തരത്തിലുള്ള ധാരാളം പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് െഫയ്‌സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാം, നെറ്റും മൊബൈലുമുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം തുടങ്ങിയ രീതിയിലായിരിക്കും വാഗ്‌ദാനം. പ്രതികരിക്കുന്നവർക്ക് ലിങ്ക് അയയ്ക്കും.

ടെലിഗ്രാം അല്ലെങ്കിൽ വാട്‌സാപ്പ് ലിങ്ക് ആയിരിക്കും. രജിസ്റ്റർ ചെയ്യാനും ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും പറയും.

200 രൂപ നിക്ഷേപിച്ചാൽ 500 രൂപ പ്രതിഫലമായി എത്തിയതായി കാണിക്കും. വിവിധ ടാസ്‌കുകൾ നൽകും. അതിനെല്ലാം അടയ്ക്കുന്നതിന്റെ ഇരട്ടി പ്രതിഫലം വന്നുകൊണ്ടിരിക്കും. പക്ഷേ പണം പിൻവലിക്കാൻ പറ്റില്ല. ബന്ധപ്പെടുമ്പോൾ പണം പിൻവലിക്കുന്നതിന് നിശ്ചിത തുക നികുതി അടയ്ക്കണമെന്നു പറയും.

അടച്ചാൽ ആ പണംകൂടി നഷ്ടപ്പെടും. ഇങ്ങനെയാണ് തട്ടിപ്പിന്റെ രീതിയെന്നു പോലീസ് വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ പരാതിയാണ് പോലീസിന് ലഭിക്കുന്നത്.

Content Highlights: part time job cheat, police warning

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..