എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം നൽകി കാൽ കോടി തട്ടി; പഞ്ചായത്ത് പ്രസിഡൻറ് അറസ്റ്റിൽ


1 min read
Read later
Print
Share

കെ.പി. പുന്നൂസ്‌

കോട്ടയം: എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം നൽകി കാൽ കോടി തട്ടിയെടുത്തെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡൻറ് തിരുവല്ല നിരണം തോട്ടടി-വട്ടടി കടുപ്പിലാറിൽ വീട്ടിൽ കെ.പി. പുന്നൂസിനെ (80) യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ യു. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് തട്ടിപ്പിനിരയായത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം വാങ്ങിയത്.

പലതവണയായി 25 ലക്ഷം രൂപ പ്രതിക്ക് നൽകിയെങ്കിലും മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചില്ല. ഇതോടെ പണം മടക്കി അവശ്യപ്പെട്ടെങ്കിലും തിരിച്ച് നൽകാതെ കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന്‌ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Content Highlights: pathanamthitta niranam panchayat president arrested over mbbs seat financial fraud

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..