സന്ധ്യ ബോട്ട് ഓടിക്കുന്നു, സന്ധ്യയെ അഭിനന്ദിച്ചുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ്
പൂച്ചാക്കൽ : കേരളത്തിലെ ആദ്യത്തെ വനിതാ സ്രാങ്കായ പെരുമ്പളം തുരുത്തേൽ എസ്. സന്ധ്യ(44) യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സ്ത്രീശക്തിക്കു സല്യൂട്ട്. വെള്ളത്തിലും കരയിലും ആകാശത്തും സ്ത്രീകളുടെ പുതിയ നേട്ടങ്ങൾ ഒരുവികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാഴികക്കല്ലുകളായി മാറും’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രി വി. മുരളീധരനും ട്വിറ്ററിലൂടെ സന്ധ്യയെ അഭിനന്ദിച്ചു. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള പരീക്ഷയിലാണ് സന്ധ്യ ജയിച്ചത്. ആലപ്പുഴ പോർട്ടിൽനിന്നാണ് സർട്ടിഫിക്കറ്റ് നേടിയത്.
ബാർജ്, മീൻപിടിത്ത ബോട്ട് തുടങ്ങിയവയിൽ ജോലിചെയ്യുന്നതിന് കെ.ഐ.വി. സ്രാങ്ക് ലൈസൻസ് ഉള്ളവർക്കേ അനുവാദമുള്ളൂ. എറണാകുളം തേവര, നെട്ടൂർഭാഗത്തും ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗത്തും സന്ധ്യ ഹൗസ് ബോട്ട് ഉൾപ്പെടെ ഓടിച്ചു പരിചയിച്ചിട്ടുണ്ട്.
Content Highlights: prime minister's tweet congratulating sandhya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..