ആഘോഷമില്ലാതെ വെള്ളാപ്പള്ളിക്ക് 55-ാം വിവാഹവാർഷികം


•  വിവാഹവാർഷികദിനത്തിൽ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും കേക്കുമുറിക്കുന്നു

കണിച്ചുകുളങ്ങര : 55-ാം വിവാഹവാർഷികദിനത്തിൽ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ആശംസാപ്രവാഹം. ആഘോഷങ്ങളൊന്നുമില്ലാതെയാണ് വിവാഹവാർഷികദിനം കടന്നുപോയത്. മകൾ വന്ദന, മരുമകൻ ശ്രീകുമാർ, മരുമകൾ ആശാ തുഷാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവരും ചേർന്ന് കേക്കുമുറിച്ചു.

മന്ത്രിമാരും മറ്റു രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ളവരും ഫോണിൽ ആശംസ അറിയിച്ചു. രാവിലെതന്നെ എസ്.എൻ.ഡി.പി.യോഗം നേതാക്കളും പ്രവർത്തകരും ആശംസ നേർന്നു. വീട്ടിൽ നേരിട്ടെത്താൻ ആഗ്രഹം പ്രകടിപ്പിച്ച യോഗം നേതാക്കളെ വെള്ളാപ്പള്ളി വിലക്കി. സ്വന്തം പ്രദേശങ്ങളിൽ സമുദായപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അദ്ദേഹം നിർദേശിച്ചത്.



Content Highlights: vellappally natesan wedding anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..