കറ്റാനം: ഓച്ചിറ ഗവ.എച്ച്.എസ്. റിട്ട.അധ്യാപകൻ ഭരണിക്കാവ് കട്ടച്ചിറ അശ്വതിയിൽ ശ്രീകുമാർ (82) അന്തരിച്ചു. കട്ടച്ചിറ 5342-ാം നമ്പർ വിഷ്ണുവിലാസം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: ശോഭനകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ വി.എച്ച്.എസ്.എസ്.). മക്കൾ: ഗിരീഷ് എസ്. കുമാർ (ധനലക്ഷ്മി ബാങ്ക്, തൃശ്ശൂർ), പ്രശാന്ത് എസ്. കുമാർ(ഇൻഡസ് മോട്ടോർസ്). മരുമക്കൾ: ആർ. രഞ്ജിനി (പ്രൊഫസർ, കോളേജ് ഓഫ് എൻജിനിയറിങ്, ആറന്മുള), ദീപ്തി വി. പിള്ള (ഇൻഫോസിസ്, തിരുവനന്തപുരം). സംസ്‌കാരം വൈകുന്നേരം 3.30-ന് കോന്നി ഐരവൺ ശ്രീഭവനിൽ (കൊച്ചുവീട്ടിൽ) വീട്ടുവളപ്പിൽ.
5 hr ago
ഹരിപ്പാട്: താമല്ലാക്കൽ ഹരിപ്പാട്ടേത്ത് സുരേഷ് കുമാർ (48) അന്തരിച്ചു. അച്ഛൻ: പരേതനായ വാസു. ഭാര്യ: പരേതയായ രഞ്ജിനി. മകൾ: അപർണാ സുരേഷ്. സംസ്കാരം വ്യാഴാഴ്ച 11-നു താമല്ലാക്കൽ കാഞ്ഞിരത്തു സ്കൂളിനു സമീപത്തെ വീട്ടുവളപ്പിൽ.
5 hr ago
മാങ്കാംകുഴി: വെട്ടിയാർ നടയിൽപടീറ്റേതിൽ ചന്ദ്രൻപിള്ള (68) അന്തരിച്ചു. ഭാര്യ: ശോഭാകുമാരി. മക്കൾ: ലക്ഷ്മീചന്ദ്രൻ (ഗവ. എൽ.പി.എസ്., മങ്ങാരം), അശ്വതീ ചന്ദ്രൻ (ഓസ്‌ട്രേലിയ). മരുമക്കൾ: തുഷാര സൂര്യൻ നായർ(യു.എസ്.എ.), വിനീത് ബാലചന്ദ്രൻ(ഓസ്‌ട്രേലിയ). സംസ്കാരം പിന്നീട്.
5 hr ago
പുന്നപ്ര: അയ്യംപറമ്പ് വി.കെ. രമണി (70) അന്തരിച്ചു. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: സുജമോൾ, സുനിതമ്മ, ബിന്ദുമോൾ, രതീഷ് (സുരാജ്). മരുമക്കൾ: മധു, അഞ്ജു മഹാദേവൻ. സഞ്ചയനം തിങ്കളാഴ്ച 6.50-ന്.
5 hr ago
കായംകുളം : കൃഷ്ണപുരം മണപ്പുറത്ത് വീട്ടിൽ രമണി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ റോയി മാത്യു പണിക്കർ (മാറനാട് വാതിലും പടിക്കൽ കുടുംബാംഗം). സംസ്കാരം വെള്ളിയാഴ്ച 10-ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
5 hr ago
മാവേലിക്കര: നിയന്ത്രണംവിട്ട കാറിടിച്ച് വ്യാപാരി മരിച്ചു. പോനകം ളാഹ ജങ്ഷനുസമീപം ബിജു ഭവനത്തിൽ ബിജു ജി. പിള്ള(52)യാണു മരിച്ചത്. വീടിനോടുചേർന്ന് ബേക്കറി നടത്തുന്ന ബിജു, റോഡിന് എതിർവശത്തുള്ള തട്ടുകടയിലെത്തി ചില്ലറ മാറവെയാണു കാറിടിച്ചത്. ബുധനാഴ്ച രണ്ടരയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: യമുന. മക്കൾ: നിധിൻ, നന്ദന. സംസ്കാരം വെള്ളിയാഴ്ച ഒന്നിനു വീട്ടുവളപ്പിൽ.
5 hr ago
പുലിയൂർ: മേലെ ചെറുകര പുത്തൻവീട്ടിൽ രാജമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണപിള്ള. മക്കൾ: ശ്രീകുമാർ, രമേശ് കുമാർ, ശശികല, ഹരികുമാർ. മരുമക്കൾ: ബിന്ദു, പ്രീത, ഗംഗാധരൻ, ജയശ്രീ. സംസ്കാരം വ്യാഴാഴ്ച രണ്ടിന്. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.
5 hr ago
മാങ്കാംകുഴി: കല്ലിമേൽ പുത്തൻ കളീക്കൽ ചെല്ലമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ഗോപിപ്പിള്ള, ഓമനക്കുട്ടൻപിള്ള, മദനൻ. മരുമക്കൾ: ശാന്തി, ജയ, ഗീത. സംസ്കാരം വ്യാഴാഴ്ച 11-നു വീട്ടുവളപ്പിൽ.
5 hr ago
എരിക്കാവ്: ചോലിക്കാട്ടിൽ ദിവാകരൻ (80) അന്തരിച്ചു. ഭാര്യ: ദേവകി. മകൾ: ദിവ്യ. മരുമകൻ: അജികുമാർ. സംസ്കാരം വ്യാഴാഴ്ച 11.30-നു കൂട്ടംകൈത പാലത്തിനടുത്തുള്ള മകളുടെ വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.
5 hr ago
ചെക്കിടിക്കാട്: മംഗലപ്പള്ളി ആന്റണി തോമസ് (അപ്പച്ചൻ-56) അന്തരിച്ചു. ഭാര്യ: കണ്ടങ്കരി പാട്ടത്തിൽ കുടുംബാംഗം റോസമ്മ ആന്റണി. മക്കൾ: അഖിൽ ആന്റണി, സിസ്റ്റർ അഞ്ചു ആന്റണി (സ്‌നേഹഗിരി മിഷണറീസ് സിസ്റ്റേഴ്‌സ്, പാലാ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.
5 hr ago
എടാത്വ: കണ്ടത്തിൽപ്പറമ്പിൽ പത്തിൽ ത്രേസ്യാമ്മാ ഫ്രാൻസിസ് (തെയ്യാമ്മ-90) അന്തരിച്ചു. മിത്രക്കരി മാവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ ഫ്രാൻസിസ് (കുഞ്ഞച്ചൻ). മക്കൾ : ഫ്രാൻസിസ് പി.കെ. (കുഞ്ഞുമോൻ), കുര്യൻ ഫ്രാൻസിസ് (ജോണിച്ചൻ), വർഗീസ് പി.കെ.(ജോസ്-ദുബായ്), ജോർജുകുട്ടി പി.കെ. (ദുബായ്), തോമസ്‌കുട്ടി പി.കെ. (കുവൈത്ത്). മരുമക്കൾ: ആൻസി (മണലാടി, വലിയകുളം), ജോമ്മ (തൃശ്ശൂർ, വട്ടപ്പള്ളിൽ), മിനി (ചതുർഥ്യാകരി, അത്തിക്കളം), റ്റുഡി (മാമ്മൂട്, കൊല്ലപ്പള്ളിൽ). സംസ്കാരം 11.30-ന് എടത്വാ സെയ്ന്റ് ജോർജ് ഫോറോനാപള്ളി സെമിത്തേരിയിൽ.
5 hr ago
മാവേലിക്കര: കുണ്ടറ എം.ജി.ഡി.എച്ച്.എസ്. റിട്ട. അധ്യാപിക പുതിയകാവ് ദി ഹാവനിൽ മിനി ഡേവിഡ് (റോയ് മോൾ-67) അന്തരിച്ചു. മല്ലശ്ശേരി പാറയ്ക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ. ബോബൻ (റിട്ട. ഡി.ജി.എം., ബി.എസ്.എൻ.എൽ.). മക്കൾ: റെയ്നു ബോബൻ, റെഞ്ചു ബോബൻ. മരുമക്കൾ: അനൂപ് ജേക്കബ്, നിമിഷ ചിന്നു ജോസ്. സംസ്കാരം വ്യാഴാഴ്ച രണ്ടിനു മല്ലശ്ശേരി സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
5 hr ago
മങ്കൊമ്പ്: ശിവജ്യോതിയിൽ (ശാരുഗംഗ) ലൈലാമ്മ (66) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.ജി. രാധാകൃഷ്ണൻ. മക്കൾ: ശാരികൃഷ്ണ, ശ്യാം ജി. കൃഷ്ണൻ (ഇരുവരും അബുദാബി). മരുമക്കൾ: അഭിലാഷ്, അഞ്ജന. സംസ്കാരം വെള്ളിയാഴ്ച രണ്ടിനു വീട്ടുവളപ്പിൽ.
5 hr ago
ചേർത്തല : തങ്കി കരിയിൽ സെബാസ്റ്റ്യൻ (കുഞ്ഞുകുഞ്ഞ്-81) അന്തരിച്ചു. ഭാര്യ: പൂങ്കാവ് പത്തുതയ്യിൽ കുടുംബാംഗം പരേതയായ കത്രീന. മക്കൾ: മോളി, വിജി, ജോബ്, പോൾ (ഒമാൻ), ലൈജു, സിജു. മരുമക്കൾ: ബേബിച്ചൻ (വട്ടത്തിൽചിറ, കുമരകം), കുഞ്ഞുമോൻ (മാറനാട്, അർത്തുങ്കൽ), ബിന്ദു, പ്രിൻസി, പ്രിൻസി ലൈജു, നീതു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തങ്കി സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
5 hr ago
ചെട്ടികുളങ്ങര: ഈരേഴ വടക്ക് വാലയ്യത്ത് വീട്ടിൽ ശാന്താ കുറുപ്പ് (76) അന്തരിച്ചു. ഭർത്താവ്: ഗോപിനാഥക്കുറുപ്പ്. മക്കൾ: സുരേഷ്‌കുമാർ, ഗോപേഷ്‌കുമാർ. മരുമക്കൾ: പൗർണമി, ധന്യ. സഞ്ചയനം: ഞായറാഴ്ച ഒൻപതിന്.
5 hr ago
ബുധനൂർ : എണ്ണയ്ക്കാട് മീനത്തേതിൽ എം.കെ. സോമൻ (73) അന്തരിച്ചു. ആദ്യകാല ബി.ജെ.പി.പ്രവർത്തകനാണ്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ദിലീപ്, ദിവ്യ. മരുമക്കൾ: കവിത, രജീഷ്. സംസ്കാരം വ്യാഴാഴ്ച 11-നു വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച ഒൻപതിന്.
5 hr ago
ചേർത്തല : തങ്കി കരിയിൽ സെബാസ്റ്റ്യൻ (കുഞ്ഞുകുഞ്ഞ്-81) അന്തരിച്ചു. ഭാര്യ: പൂങ്കാവ് പത്തുതയ്യിൽ കുടുംബാംഗം പരേതയായ കത്രീന. മക്കൾ: മോളി, വിജി, ജോബ്, പോൾ (ഒമാൻ), ലൈജു, സിജു. മരുമക്കൾ: ബേബിച്ചൻ (വട്ടത്തിൽച്ചിറ കുമരകം), കുഞ്ഞുമോൻ (മാറനാട് അർത്തുങ്കൽ), ബിന്ദു, പ്രിൻസി, പ്രിൻസി ലൈജു, നീതു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തങ്കി സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
5 hr ago
മാരാരിക്കുളം: പൊള്ളേത്തൈ സ്കൂൾ സ്റ്റാഫ് മാരാരിക്കുളം തെക്ക് പൊള്ളേത്തൈ കൈലാസത്തിൽ ശിവദാസക്കുറുപ്പ് (59) അന്തരിച്ചു. ഭാര്യ: മിനിമോൾ. മക്കൾ: ശില്പ, ശ്യാം. മരുമകൻ: ഷൈജൻ. സംസ്കാരം വ്യാഴാഴ്ച 11-നു വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച 9.15-ന്.
5 hr ago
മുതുകുളം: ചിങ്ങോലി ചിറ്റൂർ കിഴക്കതിൽ രാമചന്ദ്രൻപിള്ള (55) ഗുജറാത്തിലെ രാജ്‌കോട്ടിൽ അന്തരിച്ചു. അമ്മ: ഭാർഗവിയമ്മ. ഭാര്യ: കൃഷ്ണകുമാരി (മുതുകുളം തെക്ക് വരിക്കോലിൽ കുടുംബാംഗം). മകൻ: ആനന്ദ്.
5 hr ago
കായംകുളം: കെട്ടിടത്തിനുമുകളിൽനിന്നുവീണ് വെൽഡിങ് തൊഴിലാളി മരിച്ചു. പത്തനംതിട്ട റാന്നി ഒലീക്കൽ വീട്ടിൽ അനൂപ്(32)ആണ് മരിച്ചത്. ബുധനാഴ്ച കരീലക്കുളങ്ങരയിലാണ് അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
5 hr ago
മണ്ണഞ്ചേരി : നാലാം വാർഡ് ചാലാങ്ങാടി അബ്ദുൽ റഹ്‌മാൻ (105) അന്തരിച്ചു. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുഹമ്മദ് കുഞ്ഞ് (റിട്ട. പ്രൊഫസർ, മമ്പാട് എം.ഇ.എസ്. കോളേജ്), ഫാത്തിമാബീവി, അബൂബക്കർ, റഹീമ, നബീസ, റുക്കിയത്ത്. മരുമക്കൾ: സിമി (റിട്ട. പ്രൊഫസർ, മമ്പാട് എം.ഇ.എസ്. കോളേജ്), എം.കെ. സെയ്ദുമുഹമ്മദ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി, മണ്ണഞ്ചേരി), റംല, അബ്ദുൽ കരീം, അബ്ദുൽ സത്താർ, അബ്ദുൽ ജബ്ബാർ.
5 hr ago
ചാരംമൂട്: താമരക്കുളം ചത്തിയറ ഹരിഭവനം (മാരൂർ തെക്ക്) ശ്രീധരൻ നായർ (78) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: എസ്. ഹരികുമാർ (മാതൃഭൂമി ലേഖകൻ, വള്ളികുന്നം), എസ്. ശ്രീകുമാർ. മരുമക്കൾ: ബി. ബീനാകുമാരി (ബി.ആർ.സി., പന്തളം), എസ്. സുമ. സംസ്കാരം വ്യാഴാഴ്ച.
5 hr ago
പുന്നപ്ര: വാടയ്ക്കൽ കൂനംപുരയ്ക്കൽ വീട്ടിൽ ചെല്ലമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ തമ്പി. മക്കൾ: ദാസൻ, സത്യൻ. മരുമക്കൾ: സുധ, മിനി. സഞ്ചയനം ഞായറാഴ്ച 8.30-ന്.
5 hr ago
ആലപ്പുഴ: കൊറ്റംകുളങ്ങര തെക്കേക്കുറ്റ് (ഇന്ദീവരം) പങ്കജാക്ഷിയമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലപ്പൻനായർ. മക്കൾ: വി. സുകുമാരൻനായർ, ഓമനക്കുട്ടിയമ്മ. മരുമക്കൾ: മംഗളാദേവി, ശശിധരൻനായർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
May 31, 2023
ആലപ്പുഴ: മാമ്മൂട് കാട്ടുപറമ്പിൽ കെ.ആർ. ബാലൻ (75) അന്തരിച്ചു. ഭാര്യ: അംബുജം. മക്കൾ: ഗീത, സുരേഷ്, സുധ, രാജേഷ്, സുജ, രാജി. മരുമക്കൾ: സുരേഷ്, സാവിത്രി സുരേഷ്, ഗണേഷ്, രാജേഷ്, ബാബു, ആശ. സംസ്കാരം ബുധനാഴ്ച 11-നു ചാത്തനാടു പൊതുശ്മശാനത്തിൽ.
May 31, 2023
ആലപ്പുഴ: തെക്കനാര്യാട് സ്വപ്നാനിവാസിൽ മനോജ്‌കുമാർ ജി. (44) അന്തരിച്ചു. അച്ഛൻ: ഗംഗാധരൻനായർ. അമ്മ: എം. വിജയലക്ഷ്മി. ഭാര്യ: വിജയലക്ഷ്മി മനോജ്. മകൻ: വിശ്വജിത്ത്. സഞ്ചയനം ഞായറാഴ്ച പത്തിന്.
May 31, 2023
ഭഗവതിപ്പടി: കൊയ്പള്ളി കാരാഴ്മ നാലുതെങ്ങിൽ എൻ. രാമക്കുറുപ്പ് (86 - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അന്തരിച്ചു. ഭാര്യ: എൽ. സതിയമ്മ. മക്കൾ: ജയലക്ഷ്മി എൻ.എസ്. (സി.പി.എം. പുതിയവിള ലോക്കൽ കമ്മിറ്റിയംഗം), രേഖാ ലക്ഷ്മി എൻ.എസ്. (ബിസിനസ്സ്), രാജലക്ഷ്മി എൻ.എസ്. (അദ്ധ്യാപിക, വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളി കാരാഴ്മ). മരുമക്കൾ: ഭാസ്‌കരൻ നായർ (റിട്ട. ഫെഡറൽ ബാങ്ക്), മോഹനകുമാർ പി.ജി. (പാലനിൽക്കുന്നതിൽ റബ്ബർ നഴ്സറി, കൊടുമൺ, അങ്ങാടിക്കൽ), പ്രൊഫ. സഞ്‌ജീവ് ജി. (സിൻഡിക്കേറ്റംഗം, അബ്ദുൾ കലാം സാങ്കേതിക സർവകലാശാല). സംസ്കാരം ബുധനാഴ്ച 11-നു വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.
May 31, 2023
കഞ്ഞിക്കുഴി: കരോട്ടുവെളി ചന്ദ്രശേഖരൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ ഓമന. മക്കൾ: സംഗീത, സനീഷ്. മരുമക്കൾ: ബിനു, മേഘ. സഞ്ചയനം ശനിയാഴ്ച 8.15-ന്.
May 31, 2023
പൊള്ളേത്തൈ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാംവാർഡ് മുൻ ഗ്രാമപ്പഞ്ചായത്തംഗം ശ്യാമ നിവാസിൽ ജയമോഹൻ (71-റിട്ട. ഗവ. സ്കൂൾ ഹെഡ്‌മാസ്റ്റർ) അന്തരിച്ചു. ഭാര്യ: ശ്യാമള (റിട്ട. അദ്ധ്യാപിക ഗവ. സ്കൂൾ പൊേള്ളത്തൈ. മക്കൾ: ജിബിൻ (റെയിൽവെ ഹോസ്പിറ്റൽ മധുര), ശരണ്യ (ചെങ്ങന്നൂർ താലൂക്ക് ഓഫീസ്). മരുമക്കൾ: ദീപ (റെയിൽവെ ഹോസ്പിറ്റൽ മധുര), നിശാന്ത് ( സെയ്‌ന്റ് ഗിറ്റ്സ് എൻജിനിയറിങ് കോളേജ് കോട്ടയം). സംസ്കാരം ബുധനാഴ്ച 11-ന് വീട്ടുവളപ്പിൽ.
May 31, 2023
ചേർത്തല: അഡ്വേക്കറ്റ് ക്ലാർക്ക് അസോസിയേഷൻ ജില്ലാ മുൻ പ്രസിഡന്റ് നഗരസഭ 27-ാം വാർഡിൽ വെറുങ്ങോട്ടക്കൽ (തക്ഷശില) ടാഗൂർ (75) അന്തരിച്ചു. എസ്.എൻ.ഡി.പി. 715-ാം നമ്പർ ശാഖായോഗം പ്രസിഡന്റ്, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ ചേർത്തല യൂണിറ്റ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ശ്രീനാരായണ ധർമവേദി താലൂക്ക് സെക്രട്ടറി, ഗുരുനാരായണ സേവാസമിതി സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സലില. മക്കൾ: സുർജിത്, സവീണ. മരുമകൻ: ധനീഷ്.
May 31, 2023
കായംകുളം : എരുവ പടിഞ്ഞാറ് പനമൂട്ടിൽ കിഴക്കതിൽ സരസ്വതിയമ്മ (76) അന്തരിച്ചു. മക്കൾ: സുഭാഷ്‌കുമാർ, സുരേഷ്‌കുമാർ, സുധ, സുജ. മരുമക്കൾ: രാജി, ലേഖ, സന്തോഷ്‌കുമാർ, സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.
May 31, 2023
വള്ളികുന്നം: ആഞ്ഞിലി വിളയിൽ റെജി ഭവനത്തിൽ പരേതരായ കുഞ്ഞപ്പിയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകൻ കെ. ഷാജി (45) അന്തരിച്ചു. സഹോദരങ്ങൾ: റജി, റീന. സംസ്കാരം ബുധനാഴ്ച 2.30-ന് വള്ളികുന്നം സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
May 31, 2023
അർത്തുങ്കൽ: അർത്തുങ്കൽ കോയിൽപ്പറമ്പിൽ മോനമ്മ ചെറിയാൻ (76) അന്തരിച്ചു. ഭർത്താവ്: ആൻറണി ചെറിയാൻ. മക്കൾ: രേഖ, രേണു. മരുമക്കൾ: ബാബു, ആനി.
May 31, 2023
ചേപ്പാട്: അശ്വതിയിൽ അനിൽകുമാർ (45) ദുബായിൽ അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: ആദിനാഥ്, ദേവർദ്ധൻ. സംസ്കാരം പിന്നീട്.
May 31, 2023
മങ്കൊമ്പ്: തെക്കേക്കര മുതിരപ്പറമ്പിൽ രാജേന്ദ്രൻ പിള്ള (68) അന്തരിച്ചു. ഭാര്യ: വത്സലകുമാരി. മക്കൾ: രഞ്ജിത്, രാഹുൽ, അഞ്ജു. മരുമക്കൾ: സബിത, മിഥില, അനിൽ. സംസ്കാരം ബുധനാഴ്ച നാലിനു വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച ഒൻപതിന്.
May 31, 2023
മുഹമ്മ: അമ്മ കരൾ പകുത്തുനൽകി. ചികിത്സാച്ചെലവിനായി നാടു കൈകോർത്ത് പന്ത്രണ്ടുലക്ഷം രൂപ സ്വരൂപിച്ചു. എന്നിട്ടും ജീവിതത്തിലേക്കു തിരികെയെത്താനാകാതെ നൊമ്പരമായി ശ്രവ്യമോൾ. മണ്ണഞ്ചേരി പൊന്നാട് പനച്ചിച്ചിറയിൽ പ്രദീപിന്റെയും ശ്രീജയുടെയും മകൾ അഞ്ചരവയസ്സുകാരി ശ്രവ്യമോൾക്ക് കരൾരോഗത്തെത്തുടർന്നാണ് കരൾ മാറ്റിവെക്കേണ്ടിവന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഇരുപത്തിമൂന്നിനായിരുന്നു കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ചൊവ്വാഴ്ച പുലർച്ചേയോടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.മൃതദേഹം ശ്രവ്യമോളുടെ സ്കൂളായ പൊന്നാട് എൽ.പി.സ്കൂളിൽ പൊതുദർശനത്തിനു വെച്ചശേഷം വീട്ടിലെത്തിച്ച് പകൽ ഒന്നരയോടെ സംസ്കരിച്ചു. കാവുങ്കൽ ദേവസ്വം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ശ്രേയ സഹോദരിയാണ്.
May 31, 2023
ചേർത്തല: റിട്ട. അധ്യാപിക ചേർത്തല നടുവിലേ കുന്നത്തുവെളി കെ.ബി. രാധമ്മ (79) അന്തരിച്ചു. ഭർത്താവ്: കെ. ലക്ഷ്മണൻ. മക്കൾ: ആർ. ബിന്ദുലേഖ. (അധ്യാപിക, പട്ടാര്യ സമാജം ഹൈസ്കൂൾ, പള്ളിപ്പുറം), ദിലീപ് കുമാർ എൽ. (എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്). മരുമക്കൾ: സജിത്ത്കുമാർ പി.ബി. (അധ്യാപകൻ, പട്ടാര്യസമാജം ഹൈസ്കൂൾ, പള്ളിപ്പുറം). രമ്യ (മർച്ചന്റ്‌സ് അസോസിയേഷൻ ചേർത്തല). സംസ്കാരം ബുധനാഴ്ച 11.30-നു വീട്ടുവളപ്പിൽ.
May 31, 2023
പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് വടുതല ജെട്ടി കരുതുംതറ മുഹമ്മദ് കുഞ്ഞ് മൗലവി (76) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റഫീഖ്, സുബൈറുകുട്ടി, മുബീന. മരുമക്കൾ: സബീന, നാസിയ, ആസാദ്.
May 31, 2023
പള്ളിപ്പാട്: വടക്കേക്കര കിഴക്കുചിറയിൽ കിഴക്കതിൽ അന്ത്രോസ് (85) അന്തരിച്ചു. ഭാര്യ: ചെല്ലമ്മ (നാലുകെട്ടുകവല അറുപതി കുടുംബാംഗം). മക്കൾ: ഉഷ, കൃഷ്ണമ്മ, ശ്രീലത, പരേതനായ രാജൻ. മരുമക്കൾ: രമ, സ്റ്റീഫൻ, രാജു, വിജയൻ. സംസ്കാരം ബുധനാഴ്ച പതിനൊന്നിനു പള്ളിപ്പാട് ഐ.പി.സി. സെമിത്തേരിയിൽ.
May 31, 2023
ചേർത്തല: മുനിസിപ്പൽ 18-ാം വാർഡ് മറ്റത്തിൽ മാനുവൽ ഷാജി (63) അന്തരിച്ചു. മാതാവ്: റോസമ്മ. ഭാര്യ: ഷേർളി. മക്കൾ: ഷെറിൻ മാനുവൽ, ഷെബി മാനുവൽ. മരുമക്കൾ: പ്രിൻസി, ജോജോ. സംസ്കാരം ബുധനാഴ്ച നാലിന് മരുത്തോർവട്ടം സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
May 31, 2023