ബ്രഹ്‌മപുരം പ്ലാന്റിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി
കൊച്ചി : ബ്രഹ്മപുരത്തെ അഗ്നിബാധയെ തുടർന്നുള്ള പ്രതിസന്ധി ചർച്ചചെയ്യാൻ കൊച്ചി നഗരസഭാ കൗൺസിൽ യോഗം തിങ്കളാഴ്ച ചേരും. എന്നാൽ, മേയർ എം. അനിൽകുമാർ അധ്യക്ഷനായുള്ള യോഗം അനുവദിക്കില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഹൈക്കോടതി ഇക്കാലവിധിയുടെ സാഹചര്യത്തിലും മന്ത്രിമാരായ എം.ബി. രാജേഷ്., പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലെ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലുമാണ് അടിയന്തര കൗൺസിൽ വിളിച്ചിരിക്കുന്നത്. എന്നാൽ, മേയർ പദവിയിൽനിന്ന് എം. അനിൽകുമാറിനെ മാറ്റിയിട്ടേ ഇനി ചർച്ചയുള്ളൂ എന്ന നിലപാടിലാണ് കോൺഗ്രസ്. ഇതേ നിർദേശമാണ് കൗൺസിലർമാർക്കും നൽകിയിരിക്കുന്നത്. മാലിന്യം ബയോ മൈനിങ് ചെയ്യുന്നതിന് സോണ്ട ഇൻഫോടെക്കിന് നൽകിയിട്ടുള്ള കരാർ റദ്ദാക്കി അവർക്ക് നൽകിയിട്ടുള്ള പണം തിരിച്ചുപിടിക്കണമെന്നാണ് യു.ഡി.എഫ്. പറയുന്നത്. മാലിന്യ സംസ്കരണം വേഗത്തിൽ തുടങ്ങുന്നതിനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ഇക്കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ ഉന്നയിക്കണമെങ്കിൽ അധ്യക്ഷ കസേരയിൽ വേറെ ആരെങ്കിലുമായിരിക്കണമെന്നാണ് യു.ഡി.എഫ്. നിർദേശിക്കുന്നത്.
Content Highlights: brahmapuram fire, emergency council meeting today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..