സ്ലീപ് കോൺ സംഘടിപ്പിച്ചു


വി.പി.എസ്. ലേക്‌ ഷോർ ആശുപത്രി പൾമണോളജി വിഭാഗവും കൊച്ചിൻ തൊറാസിക് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്ലീപ് കോൺ 2022’ വി.പി.എസ്. ലേക്‌ ഷോർ ഹോസ്പിറ്റൽ സി.ഇ.ഒ. എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : ഉറക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളിലെ നൂതന ചികിത്സാരീതികൾ ചർച്ച ചെയ്യാൻ ശ്വാസകോശരോഗ വിദഗ്ദ്ധർക്കായി കൊച്ചി വി.പി.എസ്. ലേക്‌ ഷോർ ആശുപത്രിയിൽ കോംപ്രിഹെൻസീവ് സ്ലീപ് മെഡിസിൻ അപ്‌ഡേറ്റ് സെമിനാർ 'സ്ലീപ് കോൺ 2022' സംഘടിപ്പിച്ചു. സമ്മേളനം ലേക്‌ ഷോർ ആശുപത്രി പൾമണോളജി വിഭാഗവും കൊച്ചിൻ തൊറാസിക് സൊസൈറ്റിയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ആശുപത്രി സി.ഇ.ഒ. എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

ഡോ. എച്ച്. രമേഷ്, ഡോ. മോഹൻ മാത്യു, ഡോ. പി. ഹരി ലക്ഷ്മണൻ, ഡോ. മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.



പ്രമുഖ പൾമണോളജിസ്റ്റുമാരായ പ്രൊഫ. ജെ.സി. സൂരി, ഡോ. സൗരഭ് മിത്തൽ, ഡോ. സൗരിൻ ഭുനിയ, ഡോ. ആശാലത രാധാകൃഷ്ണൻ, ഡോ. സപ്ന ഈരാറ്റു ശ്രീധരൻ എന്നിവർ വിഷയാവതരണം നടത്തി.

നാല് സെഷനുകളിലായി കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി പ്രമുഖ ഡോക്ടർമാർ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മെഡിക്കൽ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കുമായി ഓൺലൈൻ സംപ്രേഷണവും നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..