കൊച്ചി : കർക്കടക മാസാചാരണത്തിന്റെ ഭാഗമായി കൊച്ചി തുളു ബ്രാഹ്മണ സമാജത്തിന്റെയും മാധ്വ മന്ദിരം ട്രസ്റ്റിന്റെയും നേതൃത്വത്തിൽ എം.ജി. റോഡിലുള്ള മാധ്വ മന്ദിരത്തിൽ ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വൈകീട്ട് ഭഗവതിസേവയും നടന്നു. എറണാകുളം മാധ്വ മന്ദിരം, ആഞ്ജനേയ ക്ഷേത്രത്തിലെ മുഖ്യ പുരോഹിത ശ്രേഷ്ഠനായ എൽ. ലക്ഷ്മീശ ഭട്ട് മുഖ്യ കാർമികത്വം വഹിച്ചു.
സമാജം പ്രസിഡന്റ് പി.എ. രാജൻ, സെക്രട്ടറിമാരായ സുന്ദർ റാവു, വിശ്രുത്ത് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..