ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഇന്ന്


കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം തിങ്കളാഴ്ച നടക്കും.

ആയിരത്തിയെട്ട് നാളികേരത്തിന്റെ ഹോമം ക്ഷേത്ര തന്ത്രിമാരായ ചേന്നാസ് ചെറിയ നാരായണൻ നമ്പൂതിരിയുടേയും ഗിരീശൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ രാവിലെ ആറുമണിമുതൽ പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ അർപ്പിക്കും.

നിറമാല മഹോത്സവം

കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിൽ ബുധനാഴ്ച നിറമാല മഹോത്സവം നടക്കും. വെളുപ്പിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,

1001 കുടം ജാലധാരാ,പത്തിന് കളകാഭിഷേകം, വൈകുന്നേരം നിറമാല, വിളക്ക് എന്നിവ ഉണ്ടാകും

രാവിലെ എട്ടിന് ശീവേലിക്ക് ഗജവീരൻ എറണാകുളം ശിവകുമാർ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..