എറണാകുളം ശിവക്ഷേത്രത്തിൽ രാമായണ മാസാചാരണം സമാപിച്ചു


എറണാകുളം ശിവക്ഷേത്രത്തിൽ രാമായണ മാസാചാരണത്തിന്റെ സമാപനം സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിൽ രാമായണ മാസാചാരണം സമാപിച്ചു. എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ആഭിമുഖ്യത്തിൽ നടന്നുവന്ന രാമായണ മാസാചാരണ സമാപനച്ചടങ്ങിൽ ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു സമാപനം ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, പ്രഭാഷണ പരമ്പരയുടെ സംഗ്രഹം അവതരിപ്പിച്ചു. ദേവസ്വം ഓഫീസർ പ്രദീപ് കുമാർ, സി. ശരത്, ജോ. സെക്രട്ടറി ടി.വി. കൃഷ്ണമണി, എന്നിവർ സംസാരിച്ചു. ക്ഷേത്രക്ഷേമ സമിതി ട്രഷറർ രഞ്ജിത്ത് വാരിയർ സ്വാഗതവും വൈസ് പ്രസിഡന്റ് ഐ.എൻ. രഘു നന്ദിയും പറഞ്ഞു.

ഭരതകലാമന്ദിരം അവതരിപ്പിച്ച രാമായണത്തെ ആസ്പദമാക്കി" രാമരസം" എന്ന നൃത്തപരിപാടി അരങ്ങേറി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..