വടുതല ചിന്മയ വിദ്യാലയ സുവർണജൂബിലി തിളക്കത്തിൽ


കൊച്ചി : വടുതല ചിന്മയ വിദ്യാലയ സുവർണ ജൂബിലി ആഘോഷിക്കുന്നു. 1971-ൽ എറണാകുളത്ത് 35 വിദ്യാർഥികളുമായി ചിന്മയാനന്ദസ്വാമിയുടെ നിർദേശത്തിൽ ചിന്മയ മിഷൻ പ്രവർത്തകയായ ജാനകി എൻ. മേനോന്റെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്. 1992-ൽ വിദ്യാലയം വടുതലയിലേക്ക് മാറ്റി.

എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി 2200-ലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയത്തിന് കേന്ദ്രസർക്കാരിന്റെ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വച്ഛ വിദ്യാലയ പുരസ്കാരം ഉൾപ്പെടെയാണിത്. സുവർണജൂബിലിയുടെ ഭാഗമായി സ്പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി, ആധുനിക പരീക്ഷണശാലകൾ, പുതിയ കെട്ടിടം, കളിസ്ഥലം, ലൈബ്രറി എന്നിവയെല്ലാം ഒരുങ്ങുന്നുണ്ട്. ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലിക്ക്‌ തുടക്കംകുറിച്ച് സ്കൂൾ കാമ്പസിൽ നടക്കുന്ന ‘കർട്ടൻ റെയ്‌സർ’ ചടങ്ങ് ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ വിശ്വവിദ്യാപീഠം വൈസ് ചാൻസലർ അജയ് കപൂർ എന്നിവർ ചേർന്ന് ബുധനാഴ്ച 10-ന് ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..