വിദ്യാർഥിനികൾക്ക് സൈക്കിൾ നൽകി


കാഞ്ഞിരമറ്റം റോട്ടറി ക്ലബ്ബിന്റെ സൈക്കിൾ വിതരണം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചപ്പോൾ

കൊച്ചി : റോട്ടറി ഡിസ്ട്രിക്ട് 3201-ന്റെ ‘ട്രിങ് എ സ്‌മൈൽ’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരമറ്റം റോട്ടറി ക്ലബ്ബിന്റെ വിദ്യാർഥിനികൾക്കുള്ള സൈക്കിൾ വിതരണം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു.

സെയ്ന്റ് ഇഗ്നേഷ്യസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഐജു എ. ജേക്കബ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു തോമസ്, ഷാജു പീറ്റർ, ജോളി ജോൺ, ഡോ. റെജി കെ. തട്ടാമ്പുറത്ത്, സ്കൂൾ മാനേജർ ജോർജ് വർഗീസ്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ, സ്കൂൾ പ്രിൻസിപ്പൽമാരായ സിമി സാറ മാത്യു, ജയ സി. അബ്രഹാം, പ്രീമ പോൾ, പി.ടി.എ. പ്രസിഡന്റ്‌ റെജി ഇടംപാടം, ക്ലബ്ബ് സെക്രട്ടറി ജയദേവൻ സി.ഡി., ക്ലബ്ബ് വൈസ് പ്രസിഡന്റ്‌ ജോർജ് വരനാട്ട് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..