ഇന്ത്യയെ മത രാജ്യമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു - കെ. രാജൻ


കൊച്ചി : ഇന്ത്യയെ മത രാജ്യമാക്കാൻ സംഘപരിവാർ സംഘടനകൾ നിരന്തര പരിശ്രമം നടത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. രാജ്യ ചരിത്രത്തിൽ ആദ്യമായി 75-ാം സ്വാതന്ത്ര്യദിനത്തിൽ ഗാന്ധി വധക്കേസിലെ പ്രതികളിൽ ഒരാളായ സവർക്കറുടെ പേര് ചെങ്കോട്ടയിൽ മുഴങ്ങിയത് രാജ്യം എങ്ങോട്ടാ ണ് പോകുന്നത് എന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴയിൽ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്‌ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ, സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ, ഇ.കെ. ശിവൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..