എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം


കൊച്ചി : രാജ്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും അധികാരികളുടെ ഏകാധിപത്യ പ്രവണതകളും വർഗീയ പ്രീണനവും അനുദിനം വർധിച്ചുവരികയാണെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പ്രസ്താവിച്ചു. എറണാകുളം രാജേന്ദ്ര മൈതാനിയിൽ എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.വി. തോമസ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, മേയർ എം. അനിൽകുമാർ, എൽ.ഡി.എഫ്. ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ, കോൺഗ്രസ് (എസ്) സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൗലോസ് മുടക്കന്തല, എൽ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് പുത്തൻവീട്ടിൽ, ഐ.എൻ.എൽ. ജില്ലാ പ്രസിഡന്റ് എൻ.എ. മുഹമ്മദ് നജീബ്, സി.പി.എം. എറണാകുളം ഏരിയാ സെക്രട്ടറി സി. മണി, കെ.ജെ. ജേക്കബ്, സാബു ജോർജ്, പി.ജെ. കുഞ്ഞുമോൻ, ടി.പി. അബ്ദുൾ അസീസ്, ടി.സി. സഞ്ജിത്ത്, കെ.ആർ. സുഭാഷ്, കെ.കെ. ജയരാജ്, പി.എൻ. സീനുലാൽ, വി.ജി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..