കപ്പ് ഓഫ് ലൈഫ് തീം മ്യൂസിക് പ്രകാശനം


കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ തീം മ്യൂസിക് ചലച്ചിത്ര താരം സംയുക്ത മേനോൻ പ്രകാശനം ചെയ്യുന്നു

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എം.പി. നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ തീം മ്യൂസിക് നടി സംയുക്ത മേനോൻ പ്രകാശനം ചെയ്തു.

ഹൈബി ഈഡൻ എം.പി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടർ ജോർജ് എം. ജോർജ്, ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്‌മോഹൻ നായർ, ഡോ. ജുനൈദ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

ഗായിക ആര്യ ദയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിൽ ഹൈദ്രോസാണ് തീം മ്യൂസിക് സംവിധാനം.

ഓഗസ്റ്റ് 31-നാണ് കപ്പ് ഓഫ് ലൈഫ് പരിപാടി. പൊതുജനങ്ങൾക്ക് www.cupoflife.net വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. എറണാകുളം ജില്ലാ ഭരണകൂടം, ഐ.എം.എ. കൊച്ചിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..