ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നവ സങ്കല്പ് ജാഥ സമാപിച്ചു


കൊച്ചി : ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ഏഴു ദിവസമായി നടന്നുവരുന്ന നവ സങ്കല്പ് യാത്ര സ്വാതന്ത്ര്യദിന റാലിയോടെ സമാപിച്ചു.

എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച ജാഥ കൊച്ചി കരിപ്പാലത്ത് സമാപിച്ചു. സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസങ്ങളായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലൂടെയും ജാഥ കടന്നുപോയി.

ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., നേതാക്കളായ കെ.പി. ധനപാലൻ, എസ്. അശോകൻ, എൻ. വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, അബ്ദുൾ മുത്തലിബ്, ഐ.കെ. രാജു, ഡൊമിനിക്‌ പ്രസന്റേഷൻ, ജയ്സൺ ജോസഫ്, സക്കീർ ഹുസൈൻ, ടോണി ചമ്മണി, ലൂഡി ലൂയിസ്, പോളച്ചൻ മണിയങ്കോട്, മനോജ് മൂത്തേടൻ, ജോസഫ് ആൻറണി, കെ.വി. കൃഷ്ണകുമാർ, എൻ.ആർ. ശ്രീകുമാർ, ആർ.കെ. സുരേഷ് ബാബു, ബാബു പുത്തനങ്ങാടി, ബിനീഷ് പുല്യാട്ടേൽ, മിനിമോൾ, സിൻഡ്ര ജേക്കബ്, ലത്തീഫ് ഇടപ്പള്ളി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..