കൊച്ചി : കേന്ദ്ര ഭരണകൂടത്തിനെതിരേ ഡി.വൈ.എഫ്.ഐ. ഫ്രീഡം സ്ട്രീറ്റ് നടത്തി. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പരിപാടി. രാജേന്ദ്ര മൈതാനത്തുനിന്ന് ആരംഭിച്ച റാലി മറൈൻഡ്രൈവ് ഗ്രൗണ്ടിൽ സമാപിച്ചു. പൊതുസമ്മേളനം സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾക്കൊപ്പം വി.ഡി. സവർക്കറുടെ പേര് പരാമർശിച്ചത് ലജ്ജാകരമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. രണ്ടുകോടി അഭ്യസ്തവിദ്യർ തൊഴിലില്ലാതെ അലയുന്ന രാജ്യത്ത്, കേന്ദ്ര സർക്കാരിനു കീഴിലെ തസ്തികകൾ പോലും നികത്തുന്നില്ല-ബൃന്ദ പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ്, മേയർ എം. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..