യുവാവ്‌ കുത്തേറ്റു മരിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും


കൊച്ചി : നഗരത്തിലുണ്ടായ സംഘർഷത്തിനിടെ യുവാവ്‌ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. അഞ്ചു ദിവസത്തേക്കാകും കസ്റ്റഡിയിൽ ആവശ്യപ്പെടുക. അപേക്ഷ ബുധനാഴ്ച നൽകിയേക്കും.

നെട്ടൂർ പൂതേപ്പാടം ഹർഷാദ് മുഹമ്മദ് (30), കുമ്പളം കൈതാരം തോമസ് ചാക്കപ്പൻ (53), മാടവന കളപ്പുരയ്ക്കൽ സുധീർ (38) എന്നിവരാണ് പ്രതികൾ. വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പിൽ ശ്യാം ശിവാനന്ദനാണ് (33) കൊല്ലപ്പെട്ടത്. സംഘർഷത്തിനിടെ കത്തേറ്റ ഇയാളുടെ സുഹൃത്തുക്കളായ മുട്ടിനകം കണക്കംപറമ്പിൽ അരുൺ ആന്റണി, ഓട്ടോ ഡ്രൈവറും മട്ടാഞ്ചേരി സ്വദേശിയുമായ അമൽ എന്നിവർ ചൊവ്വാഴ്ച ആശുപത്രി വിട്ടു. അരുണിന്റെ നെഞ്ചിൽ ആറ്‌ തുന്നലുണ്ട്‌. അമലിന്റെ കൈക്കാണ് മുറിവേറ്റത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ എറണാകുളം കളത്തിപ്പറമ്പ് റോഡിലായിരുന്നു കൊലപാതകം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..