എളമക്കര സാർവജനിക് ഗണേശോത്സവത്തിന് മുന്നോടിയായി നടന്ന ചിത്രരചനാ മത്സരം
കൊച്ചി : എളമക്കര സാർവജനിക് ഗണേശോത്സവത്തിന് മുന്നോടിയായി നൂറിലേറെ കുഞ്ഞുങ്ങൾ വൈവിധ്യമാർന്ന ഗണേശ ചിത്രങ്ങളൊരുക്കി. എളമക്കര എൻ.എസ്.എസ്. ഹാളിൽ അമൃത വിശ്വവിദ്യാപീഠം വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ അസോസിയേറ്റ് പ്രൊഫസർ വിനോദ് ലക്ഷ്മൺ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ഗണേശോത്സവ സേവാ സമിതി അധ്യക്ഷൻ എം.ജി. ശിവശങ്കരൻ അധ്യക്ഷനായി.
ജോയിന്റ് സെക്രട്ടറി വി. സന്ദീപ് സ്വാഗതവും ഖജാൻജി വിഷ്ണു ഡി. പിള്ള നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. വിജയികളെ 31-ന് സമാപന സമ്മേളനത്തിൽ അനുമോദിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..