ഹാൻവീവ് ഓണം റിബേറ്റ് വില്പനമേളയ്ക്ക് തുടക്കം


ഹാൻവീവ് ഓണം റിബേറ്റ് വില്പനയുടെ ജില്ലാതല ഉദ്ഘാടനം കൊച്ചി മേയർ എം. അനിൽകുമാർ നിർവഹിക്കുന്നു

കൊച്ചി : ഹാൻവീവ് ഓണം റിബേറ്റ് വില്പനമേള തുടങ്ങി. എറണാകുളം ഇയ്യാട്ടിൽ ജങ്‌ഷനിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ വില്പന കേന്ദ്രമായ ഹാൻവീവ് ഷോറൂമിൽ മേളയുടെ ജില്ലാതല ഉദ്ഘാടനം കൊച്ചി മേയർ എം. അനിൽകുമാർ നിർവഹിച്ചു.

ഓണം റിബേറ്റ് വില്പന മേളയോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങൾക്ക് 30 ശതമാനം വിലക്കുറവുണ്ട്. 15,000 രൂപയ്ക്കു മുകളിൽ തുണിത്തരങ്ങൾ വാങ്ങുന്നവർക്ക് 500 രൂപയുടെ ഓണം ബംബർ ലോട്ടറി സൗജന്യമായി നൽകും. ജീവനക്കാർക്ക് 20,000 രൂപയുടെ തുണിത്തരങ്ങൾ തവണ വ്യവസ്ഥയിലും നൽകും. ഹാൻവീവ് ഡയറക്ടർ വി.ജി. രവീന്ദ്രൻ, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശ കെ. ജോണിന് നൽകി ആദ്യ വില്പന നടത്തി. റീജണൽ മാനേജർ ഇ.എ. ഏലിയാസ്, ഷോറൂം മാനേജർ എ.കെ. അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..