വാലുമ്മേൽ റോഡിലെ കാന ശുചിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ


കൊച്ചി : തൃപ്പൂണിത്തുറ വാലുമ്മേൽ റോഡിലൂടെ ഒഴുകുന്ന കാന അടിയന്തരമായി ശുചീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച്‌ നിർദേശം നൽകിയത്.

കാന ചെന്നുചേരുന്നത് കോണോത്തുപുഴയിലാണ്. പുഴ പോളപ്പായൽ മൂടി ഒഴുക്കുനിലച്ച അവസ്ഥയിലാണ്. കൊതുകുശല്യവും രൂക്ഷമായ ദുർഗന്ധവും കാരണം പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. കമ്മിഷൻ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. കാനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ അടിഞ്ഞുകൂടിയിട്ടുള്ളതായി നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. കാനയിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കാനയുടെ ഇരുവശങ്ങളും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കാനയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചിരിക്കുകയാണെന്ന് പരാതിക്കാരനായ കെ.ബി. ഘോഷ് കമ്മിഷനെ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..