സുബ്രതോ കപ്പ്: പനമ്പിള്ളി നഗർ ജി.എച്ച്.എസ്.എസ്. ജേതാക്കൾ


സുബ്രതോ കപ്പ് ഫുട്‌ബോളിൽ അണ്ടർ-17 പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ പനമ്പള്ളി നഗർ ജി.എച്ച്.എസ്.എസ്. ടീം

മലപ്പുറം : സംസ്ഥാന സുബ്രതോ കപ്പ് ഫുട്‌ബോളിൽ അണ്ടർ -14 ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും അണ്ടർ -17 പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും ജേതാക്കളായി. കണ്ണൂരിനെയാണ്‌ എറണാകുളം തോല്പിച്ചത്‌ (2-0). സാറ മേരി തോമസ്, അലിഷ ഹംസ എന്നിവർ സ്കോർ ചെയ്തു.

എറണാകുളത്തെ പ്രതിനിധീകരിച്ച് ജി.എച്ച്.എസ്.എസ്. പനമ്പള്ളി നഗറാണ് കളത്തിലിറങ്ങിയത്. ടീം ദേശീയ സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിനു യോഗ്യത നേടി. പി. ഉബൈദുള്ള എം. എൽ.എ., ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എച്ച്.പി. അബ്ദുൽ മഹ്‌റൂഫ് എന്നിവർ ട്രോഫികൾ നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..