അഗതിമന്ദിരം അന്തേവാസികൾക്കായി സ്നേഹയാത്ര


ഫോർട്ട്കൊച്ചി ഗുഡ് ഹോപ്പ് അഗതിമന്ദിരം അന്തേവാസികൾക്കായി സംഘടിപ്പിച്ച വിനോദയാത്ര സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ലാൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ഫോർട്ടുകൊച്ചി : ഫോർട്ട്കൊച്ചി ഗുഡ്ഹോപ്പ് അഗതി മന്ദിരത്തിലെ വയോധികർക്കായി കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ വിനോദയാത്ര ഒരുക്കി. പ്രായമേറിയവർക്ക് അധികയാത്ര ബുദ്ധിമുട്ടായതിനാൽ കുഴുപ്പിള്ളി, ചെറായി ബീച്ചുകളിലും സമീപ പ്രദേശങ്ങളിലുമാണ് യാത്ര നടത്തിയത്. യാത്ര നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ലാൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ദു ജ്യോതിഷ് അധ്യക്ഷത വഹിച്ചു. എം.എ. താഹ, സലീം ഷുക്കൂർ, ടി.എ. ജോൺ, കെ.ബി. ജബ്ബാർ, ടി.യു. ഫൈസൽ, പി.കെ. കമറുദ്ദീൻ, എ.ബി. റസാക്ക്, ജ്യോതിഷ് രവീന്ദ്രൻ, നിശ അസീസ്, അയൂബ് സുലൈമാൻ, സുജിത്ത് മോഹനൻ, കെ.ബി. സലാം തുടങ്ങിയവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..