സമരപ്രഖ്യാപന കൺവെൻഷൻ


ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സിറ്റി മേഖലയിൽനടന്ന സമര പ്രഖ്യാപന കൺവെൻഷൻ

കൊച്ചി : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 26-ന് നടത്തുന്ന ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി സിറ്റി മേഖലയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് അംഗം വി.വി. ഹാപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി. അജിത്ത്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം.എ. അനൂപ്, കെ.പി. പോൾ, സംസ്ഥാന കൗൺസിൽ അംഗം അരുൺ കുമാർ, മേഖല പ്രസിഡന്റ് സി.കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എൻ. മനു ജേക്കബ്, വനിതാ കമ്മിറ്റി സെക്രട്ടറി കൊച്ചു ത്രേസ്യാ ജാൻസി എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..