സ്കൂൾ കുട്ടികൾക്കായി മത്സരങ്ങൾ


കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി നടത്തിയ രചനാമത്സരങ്ങളിൽ പങ്കെടുത്തവർ

അരൂക്കുറ്റി : കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി രചനാ മത്സരങ്ങൾ നടത്തി. അരൂക്കുറ്റിയിലെ അഞ്ച് വിദ്യാലയങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു.

ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.എ. പരീത്, സ്‌കൂൾ പ്രിൻസിപ്പൽ ബിനി സെബാസ്റ്റ്യൻ, ജനപ്രതിനിധി അനിമോൾ, എൻ.എം. ഷെമീർ, കെ.എം. അബ്ദുൾ ഖാദർ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..