സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറി


ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സഹപാഠികൾക്കായി പണികഴിപ്പിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു നിർവഹിക്കുന്നു

മണ്ണൂർ : മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സഹപാഠികൾക്കായി പണികഴിപ്പിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു നിർവഹിച്ചു. സ്കൂളിലെ വിദ്യാർഥികളായ അനീറ്റ മോണിക്ക, അനക്‌സ് വർഗീസ് എന്നിവർക്കുവേണ്ടിയാണ് വീട് നിർമിച്ചുനൽകിയത്. പി.വി. ശ്രീനിജിൻ എം.എൽ.എ., ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, മണ്ണൂരിലെ വ്യവസായികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ഭവന പദ്ധതി പൂർത്തിയാക്കിയത്.

പഞ്ചായത്തംഗം കെ.പി. വിനോദ്കുമാർ, സ്കൂൾ മാനേജർ ഫാ. പോൾ തോമസ്, പ്രിൻസിപ്പൽ ബിജി ജോൺസ്, കെ.എം. ആശ, എൻ.കെ. പ്രഭാകരൻ, ലില്ലി രാജു, വി.സി. മത്തായി എന്നിവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..