ഞായറാഴ്ച പ്രവൃത്തി ദിനമാക്കരുത്-കെ.പി.എസ്.ടി.എ.


കൊച്ചി : ഒക്ടോബർ 2-ന് മുഴുവൻ സ്കൂളുകളിലും വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി. ലഹരിവിരുദ്ധ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താതെ സർവശിക്ഷാ അഭിയാൻ രാഷ്ട്രീയവത്‌കരിച്ച് തട്ടിക്കൂട്ട് ട്രെയിനിങ് പരിപാടിയാണ് അധ്യാപകരുടെ മേൽ കെട്ടിെവക്കുന്നതെന്ന് കെ.പി.എസ്.ടി.എ. ആരോപിച്ചു.

ജില്ലാ പ്രസിഡൻറ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ മിനിമോൾഎന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..