തെരുവുനായപ്രശ്‌നം : സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേർന്നു


കൊച്ചി : തെരുവുനായ പ്രശ്‌നത്തിൽ ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിൽ നടക്കുന്ന കേസിൽ പിറവം നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ എട്ടുപേർ കക്ഷിചേർന്നു.

സംസ്ഥാനത്തെ തെരുവുകളിലുള്ള നായകളെയെല്ലാം വന്ധ്യംകരിച്ച് ഓരോ പ്രദേശത്തും അഭയകേന്ദ്രങ്ങൾ സ്ഥാപിച്ച് പാർപ്പിക്കണമെന്ന് ജിൽസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.പേവിഷബാധയുള്ളതും അക്രമകാരികളുമായ നായകളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകണം. തെരുവുനായകളുടെ ആക്രണത്തിന് വിധേയരാകുന്നവർക്ക് ഉടനെ നഷ്ടപരിഹാരം നൽകണം. വാക്‌സിനേഷന് നേതൃത്വം നൽകാൻ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിൽ പ്രത്യേക സമിതിയെ വെയ്ക്കണം. എമിൽ ടൈറ്റസ്, ശ്രീജിത്ത് പാഴൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..