എറണാകുളം നോര്‍ത്ത്, സൗത്ത് സ്‌റ്റേഷന്‍ നവീകരണം സൂപ്പർഫാസ്റ്റ്...


വികസനശേഷമുള്ള എറണാകുളം നോർത്ത് സ്‌റ്റേഷന്റെ മാതൃക

കൊച്ചി: എറണാകുളം സൗത്ത്, നോർത്ത് ഉൾെപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനം വേഗത്തിലാക്കുന്നതിനായി ഓഫീസുകള്‍ മാറ്റിത്തുടങ്ങി. സൗത്തിലെ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജരുടെ (കൊമേഴ്സ്യൽ) ഒാഫീസ് റിസർവേഷൻ ഒാഫീസ് കെട്ടിടത്തിലേക്ക് മാറ്റി.

പ്രവർത്തനം അവസാനിപ്പിച്ച ഭക്ഷണശാലകളിലെ ഇന്റീരിയർ എല്ലാം മാറ്റിയിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു തുടങ്ങും. മൂന്നു ഘട്ടമായാണ് പൊളിക്കുന്നത്.

കൊൽക്കത്തയിലെ ബ്രിഡ്ജ് ആൻഡ്‌ റൂഫ് കമ്പനിക്കാണ് നിർമാണച്ചുമതല.

എല്ലാ പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്ന മേൽക്കൂര, തട്ടുകളിലായുള്ള പാർക്കിങ്, ഫുഡ് കോർട്ടുകൾ, ബസ് ബേ, കഫറ്റേറിയ, റസ്റ്റോറന്റുകൾ, മെട്രോ സ്റ്റേഷനിലേക്ക് നടപ്പാലം തുടങ്ങിയവ ഉൾപ്പെടുന്നതാണ് മാസ്റ്റർ പ്ലാൻ. ഗ്രീൻ ബിൽഡിങ്‌ സർട്ടിഫിക്കേഷനോടെയാകും നിർമാണം.

എല്ലാ പ്ലാറ്റ്ഫോമിലും 25 മീറ്റർ വീതിയുള്ള മേൽപ്പാലവും പദ്ധതിയിലുണ്ട്. തടസ്സമില്ലാത്ത വൈദ്യുതിക്ക് സൗരോർജ പാനലുകൾ ഒരുക്കും. ആറു നിലയിലുള്ള പാർക്കിങ്‌ സംവിധാനമാണ് ഒരുങ്ങുന്നത്.

നോർത്ത് സ്റ്റേഷനിലും നാലുനില കെട്ടിടം, സ്കൈവാക്, വിശാലമായ പാർക്കിങ്‌ തുടങ്ങിയവ ഭാവന ചെയ്യുന്നുണ്ട്.

തൃശ്ശൂർ, ചെങ്ങന്നൂർ, കംഭകോണം, തിരുനെൽവേലി സ്റ്റേഷനുകളുടെ വികസനത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടിനായുള്ള സാധ്യതാ പഠനം റെയിൽവേ നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, വർക്കല ഉൾെപ്പടെ എട്ടു സ്റ്റേഷനുകളുടെ വികസനത്തിന് സാധ്യതാ പഠനം നടത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..