ചിന്മയ വിദ്യാലയയിൽ സുവർണവിജയ മഹോത്സവം


കൊച്ചി : അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി വടുതല ചിന്മയ വിദ്യാലയയിൽ നടന്ന സുവർണവിജയ മഹോത്സവത്തിന് ചിന്മയ മിഷൻ ഗ്ലോബൽ ഹെഡ് സ്വാമി സ്വരൂപാനന്ദ തിരിതെളിച്ചു. ചിന്മയ മിഷൻ റീജണൽ ഹെഡ് സ്വാമി വിവിക്താനന്ദ, പ്രിൻസിപ്പൽ വി. പ്രതിഭ, എ. ഗോപാലകൃഷ്ണൻ, കെ.എസ്. വിജയകുമാർ, സുരേഷ് മോഹൻ, എം. ഉണ്ണികൃഷ്ണൻ, വി.എൻ. വേണുഗോപാൽ, വേണുഗോപാൽ സി. ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

ഡിജിറ്റൽ ലോഗോയും സുവർണ ജൂബിലി പോസ്റ്റൽ കവറും പ്രകാശനം ചെയ്തു. സ്വാമി സ്വരൂപാനന്ദയും പോസ്‌റ്റോഫീസ് എറണാകുളം ഡിവിഷൻ സീനിയർ സൂപ്രണ്ട് അലക്‌സിൻ ജോർജും ചേർന്നായിരുന്നു പോസ്റ്റൽ കവർ പ്രകാശനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..