കൊച്ചി : ജി.സി.ഡി.എ. കൊച്ചിയിൽ ഒക്ടോബർ 9, 10 തീയതികളിൽ സംഘടിപ്പിക്കുന്ന ബോധി നഗരവികസന കോൺക്ലേവിനു മുന്നോടിയായി വിവിധ വിഷയങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും. ഇക്കൂട്ടത്തിലെ ആദ്യ ശില്പശാല വ്യാഴാഴ്ച വൈകീട്ട് 4-ന് ദർബാർ ഹാൾ റോഡിലെ ബി.ടി.എച്ചിൽ നടക്കും. ജി.സി.ഡി.എ.യും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പും ഗൈഡഡ് അർബൻ ഡെവലപ്മെന്റ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ വിദഗ്ധർ പങ്കെടുക്കും.
ടൗൺ പ്ലാനിങ് നിയമനിർമാണം സംബന്ധിച്ച ശില്പശാല വെള്ളിയാഴ്ച രാവിലെ 9 മുതൽ കളമശ്ശേരി നുവാൽസിൽ നടക്കും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. 'അർബൻ ഫിനാൻസിങ്'എന്ന വിഷയത്തിൽ ക്രെഡായിയുമായിച്ചേർന്ന് ഒക്ടോബർ മൂന്നിന് ശില്പശാല നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..