ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ഇന്ന്


കൊച്ചി : പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും പുതിയ ഹയർ സെക്കൻഡറി ബാച്ചിന്റെ പ്രവേശനോത്സവ ഉദ്ഘാടനവും വ്യാഴാഴ്ച മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. വൈകീട്ട് 3-ന് സ്കൂൾ ഹാളിൽ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ അധ്യക്ഷതയിൽ ടി.ജെ. വിനോദ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.

സൗജന്യ ക്ഷയരോഗനിർണയ ക്യാമ്പ്കൊച്ചി : പ്രധാനമന്ത്രി ക്ഷയരോഗ മുക്തി ഭാരത് അഭിയാന്റെ ഭാഗമായി കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സഹകരണത്തോടെ സൗജന്യ ക്ഷയരോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നിന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് ക്ഷയരോഗനിർണയത്തിനുള്ള എല്ലാ പരിശോധനയും ചികിത്സയും സൗജന്യമണ്. ഫോൺ: 0484 4077402, 7025350481.

കുടുംബസംഗമം

കളമശ്ശേരി : അപ്പോളോ ടയേഴ്സ് മുൻ ജീവനക്കാരുടെ കുടുംബസംഗമം ‘നൊസ്റ്റാൾജിയ പ്രീമിയർ ടയേഴ്സ്’ ഒക്ടോബർ രണ്ടിന് കളമശ്ശേരി സീ പാർക്ക് ഹാളിൽ നടക്കും. ചടങ്ങിൽ ജീവനക്കാരുടെ മക്കളിൽ മികച്ച വിജയം നേടിയവരെയും 75 കഴിഞ്ഞവരെയും ആദരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..