ഹൃദയസംഗമം നടത്തി


കൊച്ചി : ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാവിഭാഗമായ കാരുണ്യ ഹൃദയാലയ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഹൃദയസംഗമവും വിവിധ സൗജന്യ ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.

ഹൃദയസംഗമം സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി സെക്രട്ടറി അജയ് തറയിലും പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനം ഡയറക്ടർ ബോർഡംഗം അഗസ്റ്റസ് സിറിലും നിർവഹിച്ചു. സീനിയർ മാനേജർ ബിജു സേവ്യർ, അസിസ്റ്റന്റ് മാനേജർ പി. രാജീവ്, ഡോ. നിജിൽ ക്ലീറ്റസ്, രമാഭായ് എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..