എം.പി.ഐ.യുടെ പ്ലാന്റിൽനിന്ന് ഇറച്ചി എത്തിക്കാൻ ആലോചന : കൊച്ചിയിലേക്കുള്ള മാടുകളെ കൂത്താട്ടുകുളത്ത് അറുക്കും


കൊച്ചി : നഗരത്തിലെ അറവുശാല പൂട്ടിയതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ.)യുടെ സഹകരണം തേടുന്നു. മാടുകളെ എം.പി.ഐ. പ്ലാന്റിൽ വെട്ടുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കലൂരിലെ അറവുശാല മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ച് തുറന്നാലും അവിടെ കിഫ്ബിയുടെ സഹായത്തോടെ പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കുമ്പോൾ അടച്ചിടേണ്ടി വരും. ഒന്നരവർഷമെങ്കിലും നിർമാണത്തിനായി വേണ്ടിവരും. അതുകൂടി മുന്നിൽകണ്ടാണ് എം.പി.ഐ. പ്ലാന്റിൽ അറുത്ത് കൊച്ചിയിലെ വ്യാപാരികൾക്ക് നൽകുന്നതിന് നഗരസഭ ആലോചിക്കുന്നത്.

എം.പി.ഐ.യുടെ പ്ലാന്റിൽ നിലവിൽ മാടിനെ അറുക്കാൻ 1250 രൂപയാണ്. നാല്പതു കിലോമീറ്റർ അകലെയാണ് ആ പ്ലാന്റ്. ഇപ്പോൾ കലൂരുനിന്ന് മാടുകളെ അറുത്താൽ ഉടനെ ഇറച്ചിക്കടകളിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. അതിന് പകരം നഗരസഭ മുൻകൈയെടുത്ത് ഇറച്ചിവ്യാപാരികളുടെ സഹകരണത്തോടെ ശീതീകരിച്ച വാഹനത്തിൽ എം.പി.ഐ.യിൽനിന്ന് ഇറച്ചി കൊണ്ടുവരും. പുലർച്ചെതന്നെ ഇറച്ചി കടകളിൽ എത്തിക്കും. ഹലാൽ ഇറച്ചിക്കുള്ള സംവിധാനവും എം.പി.ഐ.യിൽ ഉണ്ടാക്കും. കൊച്ചി നഗരത്തിനുവേണ്ട ഇറച്ചി വെട്ടുന്നതിനുള്ള സൗകര്യം ഇപ്പോൾ എം.പി.ഐ.യിൽ ഉണ്ടെന്ന് പ്ലാന്റ് സന്ദർശിച്ച ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ടി.കെ. അഷറഫ് പറഞ്ഞു.ജാഗ്രതാ സമിതികൾ ശക്തമാക്കുന്നു

:നഗരത്തിൽ കൊലപാതകങ്ങളം മയക്കുമരുന്ന്-ലഹരി ഉപയോഗവും കൂടുന്ന സാഹചര്യത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ സമിതികൾ ശക്തമാക്കും. ലോക്കൽ പോലീസിന്റെ സഹകരണത്തോടെ പൊതുജനപങ്കാളിത്തത്തോടെ നിരീക്ഷണം ശക്തമാക്കാനാണ് ആലോചിക്കുന്നത്. ഇതിനായി പോലീസ് കമ്മിഷണറുടെ സാന്നിധ്യത്തിൽ വിപുലമായ യോഗംവിളിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.

വെൻഡിങ് സോണുകളിൽ ഉടനെ കടകൾ തുടങ്ങും

: നഗരത്തിലെ അംഗീകൃത തെരുവുകച്ചവടക്കാർക്കെല്ലാം ലൈസൻസ് നൽകിക്കഴിഞ്ഞു. അവരെ പുനരധിവസിപ്പിക്കാൻ വെൻഡിങ് സോൺ കണ്ടെത്തിക്കഴിഞ്ഞു. ഫുട്പാത്തിൽ പുതിയ കച്ചവടക്കാർ എത്തുന്നില്ലെന്ന കാര്യത്തിൽ ഡിവിഷനിലെ ജാഗ്രതാസമിതികൾ നിരീക്ഷണം നടത്തും. ചാത്യാത്ത് വാക് വേയോടുചേർന്ന് ജിഡയുടെ നേതൃത്വത്തിൽ പത്ത് ഫുഡ്കോർട്ടുകൾ ആരംഭിക്കുന്നുണ്ട്. അതിനെതിരേയുള്ള കേസിൽ കൊച്ചി നഗരസഭ ജിഡയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..