തേവരയിൽ ഇന്ന് തുറക്കുന്നു : സംസ്ഥാനത്തെ ആദ്യ നഗരസാമൂഹികാരോഗ്യകേന്ദ്രം


കൊച്ചി : കേരളത്തിലെ ആദ്യത്തെ നഗര സാമൂഹികാരോഗ്യകേന്ദ്രം തേവരയിൽ തുറക്കുന്നു. വെള്ളിയാഴ്ച തേവര വൃദ്ധസദനം ഹാളിൽ മന്ത്രി വീണാ ജോർജ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് രോഗികൾക്ക് സൗജന്യ കൗൺസലിങ് നൽകിയ കൗൺസലർമാരെ ആദരിക്കുന്ന ചടങ്ങും നടക്കും.

നഗരത്തിലെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് പുറമേയാണ് തേവരയിൽ പുതിയ സാമൂഹികാരോഗ്യകേന്ദ്രം തുടങ്ങുന്നതെന്ന് മേയർ എം. അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 35 ലക്ഷം രൂപയോളം ചെലവഴിച്ച് പുനരുദ്ധരിച്ച രണ്ടുനില കെട്ടിടത്തിൽ 40 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സാമഗ്രികൾ ഒരുക്കിയത്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് പുറമേ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഈ ആശുപത്രിയിൽ ലഭിക്കും. നിരീക്ഷണ സൗകര്യത്തിന് ആറ് കിടക്കകളുണ്ട്. ആധുനിക ലാബും ഉണ്ടാകും. ഡെങ്കി ഉൾപ്പെടെയുളള ടെസ്റ്റുകൾക്കും സൗകര്യമുണ്ട്. എല്ലാ സേവനങ്ങളും പൂർണ സൗജന്യമായിരിക്കും.

വെൽനസ് സെന്ററുകൾ ആരംഭിക്കും

ദേശീയാരോഗ്യ ദൗത്യത്തിന് കീഴിൽ കൊച്ചി യിൽ 38 അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ കൂടി ആരംഭിക്കും. കെട്ടിടങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമവും നഗരസഭ ആരംഭിച്ചിട്ടുണ്ട്.

ഈ വെൽനെസ് സെന്ററുകളിലും മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയവരുടെ സേവനം ലഭ്യമായിരിക്കുമെന്ന് ദേശീയ ആരോഗ്യദൗത്യം മാനേജർ ഡോ. സജിത് ജോൺ പറഞ്ഞു.

ആന്റി റാബിസ് കിയോസ്‌കുകൾ

നഗരത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആന്റി റാബിസ് കിയോസ്‌കുകൾ ആരംഭിക്കുന്നതിനും ആലോചന നടക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..