• സച്ചിൻ നായർക്ക് സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ വീൽച്ചെയർ സമ്മാനിക്കുന്നു
കാലടി : സ്വന്തമായി വീൽച്ചെയറായി, ഇനി സച്ചിൻ നായർക്ക് ആത്മവിശ്വാസത്തോടെ കേരള ടീമിനായി കളിക്കാം. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വീൽച്ചെയർ ക്രിക്കറ്റ് മത്സരത്തിന്റെ കേരള ടീമിൽ അംഗമാണ് ആശ്രമം റോഡ് കാവിത്താഴത്ത് അമ്പാടി വീട്ടിൽ വേണുവിന്റെ മകൻ സച്ചിൻ നായർ.
ഏഴുമാസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാൻ ധൈര്യം കാണിച്ച സച്ചിൻ ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വീൽച്ചെയർ ക്രിക്കറ്റ് കളിയിൽ പരിശീലനത്തിന് ചേർന്നു. കോഴിക്കോട് ക്യാമ്പിൽനിന്നു കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. എന്നാൽ, സാമ്പത്തിക പരാധീനതമൂലം വീൽച്ചെയർ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മാണിക്യമംഗലം സായി ശങ്കരശാന്തി കേന്ദ്രത്തിൽ നടന്ന സത്യസായി ജയന്തി ആഘോഷത്തിൽ പങ്കെടുത്ത വേണു, വീൽച്ചെയർ ഇല്ലാത്തതുമൂലമുള്ള മകന്റെ വിഷമം സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസനെ അറിയിച്ചു. വീൽച്ചെയർ നൽകാമെന്ന് ഏൽക്കുകയും കഴിഞ്ഞദിവസം കൈമാറുകയും ചെയ്തു. ജനുവരി രണ്ടിന് ഒഡിഷയിൽ കലിംഗാ ട്രോഫിക്കു വേണ്ടിയുള്ള വീൽച്ചെയർ ക്രിക്കറ്റ് മത്സരത്തിലാണ് സച്ചിൻ കേരള ടീമിനെ പ്രതിനിധാനം ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..