കൊച്ചി : വെണ്ണല അംബേദ്കർ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഡെയറിയിൽ പരിശോധന നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറോടും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടറോടും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയറോടും കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറിയോടുമാണ് അന്വേഷണം നടത്തി നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അംബേദ്കർ റോഡ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞമാസം കമ്പനിയിൽനിന്ന് അമോണിയ ചോർന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കിയിരുന്നു. ഡെയറിയിൽനിന്ന് രൂക്ഷമായ ദുർഗന്ധം വരുന്നതായും മലിനജലം വേണ്ടരീതിയിൽ സംസ്കരിക്കുന്നില്ലെന്നും പരാതിയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..