ആലുവ സെയ്ന്റ് സേവ്യേഴ്‌സിൽ ഭരണഘടന ദിനാചരണം


ആലുവ : സെയ്ന്റ് സേവ്യേഴ്‌സ് കോളേജിൽ ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെയും ഇക്കണോമിക്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഭരണഘടന ദിനം ആചരിച്ചു.

പ്രിൻസിപ്പൽ െപ്രാഫ. മിലൻ ഫ്രാൻസ് ഭരണഘടനയുടെ ആമുഖം വിദ്യാർഥികൾക്ക്‌ ചൊല്ലിക്കൊടുത്തു. ‘ഭരണഘടനയും സാമൂഹിക നീതിയും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. ഹരിഗോവിന്ദ് പി.സി. മുഖ്യ പ്രഭാഷകനായിരുന്നു. ഇന്ത്യൻ എക്സ്പ്രസ്‌ മുൻ റസിഡന്റ് എഡിറ്റർ മാധവൻകുട്ടി, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻകുമാർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..