കോതമംഗലം : ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള അന്തിമ അലൈൻമെന്റിന് കിഫ്ബി അംഗീകാരം. സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ. പറഞ്ഞു.
23 മീറ്റർ വീതിയിലാണ് നിർമാണം. വളവുകൾ പരമാവധി ഒഴിവാക്കും. ആലുവ-പുളിഞ്ചോട് കവലയിൽനിന്ന് തുടങ്ങി തങ്കളം ലോറി സ്റ്റാൻഡ് ജങ്ഷനിലൂടെ ബിഷപ്പ് ഹൗസ് ജങ്ഷനിൽ അവസാനിക്കുംവിധമാണ് അലൈൻമെന്റ്.
തങ്കളം-കോഴിപ്പിള്ളി ബൈപ്പാസും നാലുവരിപ്പാതയുടെ ഭാഗമാകും. നങ്ങേലിപ്പടിയിലും ബ്ലൂമൂൺ ഓഡിറ്റോറിയത്തിന് സമീപത്തെയും വളവ് ഒഴിവാക്കിയാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയത്.
സ്ഥലം ഏറ്റെടുക്കുമ്പോൾ കോതമംഗലം ടൗണിലെ കെട്ടിടങ്ങളെ ബാധിക്കില്ല. കിഫ്ബിയുെട 653 കോടിയുടെ സാമ്പത്തികാനുമതി ലഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..