ആലപ്പുഴ : ജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർത്തല ഉപജില്ലയ്ക്ക് കലാകിരീടം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 756 പോയിന്റുകളോടെയാണ് ചേർത്തല ജേതാക്കളായത്. 729 പോയിന്റുമായി തുറവൂർ രണ്ടാംസ്ഥാനത്തും 725 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമെത്തി.
ഹയർസെക്കൻഡറിയിൽ തുറവൂർ ഉപജില്ല 333 പോയിന്റോടെ കിരീടം നേടി. ആലപ്പുഴ (322) രണ്ടും ചേർത്തല (305) മൂന്നും സ്ഥാനംനേടി. ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല (311) ഉപജില്ല ഒന്നാമതെത്തി. കായംകുളം (305) രണ്ടാംസ്ഥാനവും ആലപ്പുഴ(282) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ 146 പോയിന്റുമായി കായംകുളം ജേതാക്കളായി. 145 പോയിൻറ് നേടിയ ചേർത്തലയാണ് രണ്ടാമത്. 141 പോയിൻറോടെ തുറവൂർ മൂന്നാംസ്ഥാനത്തെത്തി.
അറബിക് കലോത്സവം: യു.പി. വിഭാഗത്തിൽ 65 പോയിൻറുകൾ നേടി ചേർത്തല, തുറവൂർ ഉപജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. 63 പോയിന്റുമായി ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം എന്നിവ രണ്ടാംസ്ഥാനവും പങ്കിട്ടു. 61 പോയിന്റ് നേടിയ ഹരിപ്പാടിനാണ് മൂന്നാംസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ കായംകുളം (93) ജേതാക്കളായി. 88 പോയിൻറുമായി തുറവൂർ രണ്ടും 84 പോയിൻറുമായി ആലപ്പുഴ മൂന്നുംസ്ഥാനം നേടി.
സംസ്കൃത കലോത്സവം: യു.പി. വിഭാഗത്തിൽ 90 പോയിൻറ് നേടിയ തുറവൂരാണ് ചാമ്പ്യന്മാർ. 85 പോയിന്റുമായി ഹരിപ്പാടും ആലപ്പുഴയും രണ്ടാംസ്ഥാനം പങ്കിട്ടു. 83 പോയിൻറുമായി അമ്പലപ്പുഴയും കായംകുളവും മാവേലിക്കരയും മൂന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിലും 90 പോയിന്റുമായി തുറവൂർ ഒന്നാമതെത്തി. 85 പോയിന്റോടെ ആലപ്പുഴ രണ്ടാംസ്ഥാനത്തും 83 പോയിന്റോടെ ചേർത്തല മൂന്നാംസ്ഥാനത്തുമെത്തി.
സ്കൂളുകളുടെ വിഭാഗത്തിൽ 206 പോയിൻറ് നേടിയ മാന്നാർ എൻ.എസ്. ബോയ്സ് എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാരായി. 172 പോയിന്റോടെ ആലപ്പുഴ സെയ്ൻറ് ജോസഫ്സ് ജി.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനത്തെത്തി. ചേർത്തല മുട്ടം ഹോളിഫാമിലി (165), നങ്ങ്യാർകുളങ്ങര ബി.ബി. ജി.എച്ച്.എസ്. (159), മാവേലിക്കര മറ്റം സെയ്ൻറ് ജോൺസ് (157) എന്നിവരാണു തൊട്ടുപിന്നിൽ.
സമാപനസമ്മേളനത്തിൽ എ.എം.ആരിഫ് എം.പി. ട്രോഫികൾ സമ്മാനിച്ചു. നഗരസഭാധ്യക്ഷ സൗമ്യാരാജ് അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത, എസ്. വിജയലക്ഷ്മി, സോണി പവേലി, എം. സജി, ബി. നസീർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..