അങ്കമാലി : വ്യവസായ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി വ്യവസായ മേഖലയിൽ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തും നഗരസഭയും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അങ്കമാലി നഗരസഭയിലുമായി ഇതുവരെ 604 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 945 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. ഒരു വർഷക്കാലയളവിൽ ഒരു ലക്ഷം സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുമ്പോൾ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അങ്കമാലി നഗരസഭയിലാണ് ഏറ്റവും കൂടുതൽ ആരംഭിച്ചത്. 154 സംരംഭങ്ങൾ. പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ കറുകുറ്റി പഞ്ചായത്തിലാണ്. 81 സംരംഭങ്ങൾ കറുകുറ്റിയിൽ ആരംഭിച്ചു. മലയാറ്റൂർ-നീലീശ്വരം ഗ്രാമപ്പഞ്ചായത്തിൽ 65, തുറവൂർ പഞ്ചായത്തിൽ 56, മൂക്കന്നൂർ പഞ്ചായത്തിൽ 50, മഞ്ഞപ്ര പഞ്ചായത്തിൽ 44, കാലടി പഞ്ചായത്തിൽ 38, കാഞ്ഞൂർ പഞ്ചായത്തിൽ 38, അയ്യമ്പുഴ പഞ്ചായത്തിൽ 30 സംരംഭങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.
ഉത്പാദനം, കച്ചവടം, സേവനം തുടങ്ങിയ മേഖലയിലുള്ള സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്.
ബ്ലോക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ബ്ലോക്ക് പ്രദേശത്തെ ആറു പഞ്ചായത്തുകളിലും നഗരസഭയിലും സംരംഭക ശില്പശാലകളും വായ്പാ മേളകളും സംഘടിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..