'കെസ്വാൻ' പോയി, കളക്ടറേറ്റ് എട്ട് മണിക്കൂർ നിശ്ചലം


കാക്കനാട് : ജില്ലയുടെ ആസ്ഥാനമായ സിവിൽ സ്റ്റേഷനിലെ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ തിങ്കളാഴ്ച നിശ്ചലമായി. ഒരു പകൽ മുഴുവൻ ഇന്റർനെറ്റ് തകരാർ മൂലം അപേക്ഷകരും ജീവനക്കാരും വിഷമിച്ചു. ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഉപയോഗത്തിലുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (കെസ്വാൻ) നിലച്ചതാണ് ഓഫീസ് പ്രവർത്തനത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയത്. ജില്ലാ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ രാവിലെ തന്നെയെത്തിയ പ്രായമായവരാണ് കൂടുതൽ ദുരിതം അനുഭവിച്ചത്. കളക്ടറേറ്റിലെ വിവിധ സെക്ഷനുകളിലെ ഇ-ഓഫീസ് സംവിധാനം പൂർണമായും നിലച്ചു. ഫയൽ കൈമാറ്റവും ഓൺലൈൻ വഴിയുള്ള മറ്റു നടപടിക്രമങ്ങളും താളംതെറ്റി.

സർക്കാരിന്റെ നെറ്റ് കൂടി പണിമുടക്കിയതോടെ പലർക്കും മൊബൈൽ ഫോണിലാണ് കുറച്ചെങ്കിലും ജോലി ചെയ്യാൻ സാധിച്ചത്. തിരുവനന്തപുരത്തെ തകരാറാണ് ഓഫീസ് പ്രവർത്തനത്തെ ബാധിച്ചതെന്ന്‌ അധികൃതർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..