കൊച്ചി : അരവണപ്പാത്രങ്ങൾ നിർമിക്കാൻ സ്വന്തം പ്ലാന്റ് പരിഗണിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി. മണ്ഡല മകരവിളക്ക് കാലത്ത് അരവണപ്പാത്രം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് നിലയ്ക്കലിൽ പ്ലാന്റ് തുടങ്ങാനുള്ള നിർദേശം ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വെച്ചത്. ഈ പദ്ധതി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് തുടർനടപടിയുണ്ടായില്ലെന്ന് ദേവസ്വംബോർഡ് അഭിഭാഷകൻ പറഞ്ഞു. പ്ളാന്റിനായി ഭക്തരുടെ സഹായം ലഭിക്കുമോയെന്നും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. പ്ലാന്റിന്റെ കാര്യത്തിൽ സ്പെഷ്യൽ കമ്മിഷണർ നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.
Share this Article
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..