അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം


• അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മറ്റൂരിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

കാലടി : അഞ്ച്‌ കെ.എസ്.യു. പ്രവർത്തകരുടെ രക്തംവീഴ്ത്തിയേ അടങ്ങൂവെന്ന് മറ്റൂർ കവലയിൽ പ്രസംഗിച്ച അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോനെതിരേ പരാതി നൽകിയിട്ടും കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മറ്റൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു.

ആന്റണി തോമസ് അധ്യക്ഷനായി. ജിനേഷ് തൈപ്പറമ്പിൽ, ജോമോൻ ദേവസി, മിഥുൻ തളാഞ്ചേരി, വൈശാഖ് എസ്. ദർശൻ, ഷെറീന ജോയ്, ആൽബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന്‌ സമരക്കാർ ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..