തുരുത്തിപ്പുറം സെയ്ന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയിൽ തിരുനാൾ ഇന്നു തുടങ്ങും


പറവൂർ : തുരുത്തിപ്പുറം സെയ്ന്റ് ഫ്രാൻസിസ് അസ്സീസി ഫൊറോന പള്ളിയിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ കൊമ്പ്രേരിയ ദർശനത്തിരുനാളിന് ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഫാ. ജാക്സൺ വലിയപറമ്പിലിന്റെ കാർമികത്വത്തിൽ കൊടിയേറും. ഫാ. റോക്കി റോബി കളത്തിൽ വചനപ്രഘോഷണം നടത്തും. ശനിയാഴ്ച വരെ വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് റവ. ഡോ. ജിജു അറക്കത്തറ, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ, ഫാ. പ്രിൻസ് പടമാട്ടുമ്മൽ എന്നിവർ കാർമികത്വം വഹിക്കും. തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 9.30-ന് റവ. ഡോ. ജോൺസൺ പങ്കേത്തിന്റെ കാർമികത്വത്തിൽ തിരുനാൾ ദിവ്യബലി. ഫാ. ഡയസ് ആന്റണി വലിയമരത്തിങ്കൽ വചനപ്രഘോഷണം നടത്തും. വൈകീട്ട് 5.30-ന് ദിവ്യബലി, രൂപം എടുത്തുവെേയ്ക്കൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..