വെട്ടിത്തറ മാർ മിഖായേൽ യാക്കോബായ വലിയപള്ളിയിൽ പെരുന്നാളിന് കൊടിയേറി


വെട്ടിത്തറ മാർ മിഖായേൽ യാക്കോബായ പള്ളിയിൽ പ്രധാന പെരുന്നാളിന് വികാരി ഫാ. ഏലിയാസ് ടി. പോൾ കൊടിയേറ്റുന്നു

പിറവം : വെട്ടിത്തറ മാർ മിഖായേൽ യാക്കോബായ വലിയപള്ളിയിൽ പ്രധാന പെരുന്നാളിന് കൊടിയേറി. വൃശ്ചികം 29-ാം തീയതി പെരുന്നാൾ എന്ന പേരിൽ അറിയപ്പെടുന്ന പെരുന്നാൾ 10-നും 11-നുമാണ്. പള്ളിയുടെ ശിലാസ്ഥാപന പെരുന്നാൾ, മാർ കൗമ പരിശുദ്ധൻ, മാർ കൂറീലോസ് മെത്രാപ്പോലീത്ത എന്നിവരുടെ ഓർമപ്പെരുന്നാൾ തുടങ്ങിയവ സംയുക്തമായിട്ടാണ് ആചരിക്കുന്നത്. വികാരി ഫാ. ഡോ. ഏലിയാസ് ടി. പോൾ കൊടി ഉയർത്തി.

പെരുന്നാൾ ചടങ്ങുകൾക്ക് അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖലാ അധിപൻ ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം നൽകും. ശനിയാഴ്ച വൈകീട്ട് സന്ധ്യാപ്രാർഥന, തുടർന്ന് പ്രസംഗം, 7.30-ന് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 8.30-ന് കുർബാനയ്ക്ക് ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത കാർമികനാവും. തുടർന്ന് പ്രസംഗം, കബറിങ്കൽ ധൂപപ്രാർഥന, 11.30-ന് പ്രദക്ഷിണം, നേർച്ചസദ്യ. പെരുന്നാൾ ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് എം.ജെ. മർക്കോസ്, സെക്രട്ടറി എൻ.ടി. കുര്യാക്കോസ്, ട്രഷറർ കെ.ജെ. ബെന്നി എന്നിവർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..