കൊരട്ടി : കണ്ടംകുളത്തി സമർപ്പിതരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാമൂഹിക പ്രവർത്തകർക്കുള്ള സമർപ്പൺ പുരസ്‌കാരം മേരി എസ്തപ്പാന്. ഒരുലക്ഷം രൂപയാണ് പുരസ്കാരം. പെരുമ്പാവൂർ കൂവപ്പടി ബെത്‌ലഹേം അഭയഭവൻ സ്ഥാപകയാണ് മേരി എസ്തപ്പാൻ.
ഫാ. ജിജോ കണ്ടംകുളത്തി, സിസ്റ്റർ മരീന, സിസ്റ്റർ സുമ എന്നിവരുടെ സന്ന്യസ്തജീവിതത്തിന്റെ സുവർണജൂബിലിയോടനുബന്ധിച്ചാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ നടക്കുന്ന ചടങ്ങിൽ ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ പുരസ്‌കാരം കൈമാറും. ക്ലരീഷ്യൻ സഭ സെയ്ന്റ് തോമസ് പ്രൊവിൻസ് സുപ്പീരിയർ ഫാ. സിബി ഞാവള്ളിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..