കാക്കനാട് : ജില്ല സമ്പൂർണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വർഷം തുല്യതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്ത്, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്. ഇതുപ്രകാരം 15 ലക്ഷം രൂപയാണ് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പത്താംതരം തുല്യതയ്ക്ക് 17 വയസ്സ് പൂർത്തിയായ, ഏഴാം തരം പാസായ ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ഹയർ സെക്കൻഡറി തുല്യതയ്ക്ക് 22 വയസ്സ് പൂർത്തിയായ പത്താംതരം പാസായ ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പഠിതാവിന്റെ അപേക്ഷാ ഫോം, പഠിതാവിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ അടക്കം 30-നകം കളക്ടറേറ്റിലുള്ള ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ എത്തിക്കണം. ഫോൺ: 0484 2426596, 7558941039, +91 94473 06828, 9496229476.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..